Wednesday, September 23, 2026

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍: കാനഡയിലെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരിശോധനകളോ കര്‍ശനമായ മാനദണ്ഡങ്ങളോ ഇല്ലാതെ ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചുകൊണ്ട് കാനഡ ‘സ്വയം നശിക്കുകയാണെന്ന്’ ട്രംപ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ ആരോപിച്ചു. കാനഡയിലെ ലിബറല്‍ സര്‍ക്കാരിന്റെ ഭരണം ‘വളരെ ദാരുണമായ പ്രതിസന്ധിയില്‍ ചെന്നവസാനിക്കുമെന്നും’ നിയന്ത്രിക്കാന്‍ കഴിയാത്തവിധം വലിയ പ്രശ്‌നങ്ങളിലേക്ക് ഇത് കാനഡയെ തള്ളിയിടുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ തൊഴില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ കാരണം ഈ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, തന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും ട്രംപ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡ വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ് വരുത്തിവരികയാണ്. കാനഡയുടെ സാമ്പത്തിക, വിദേശകാര്യ നയങ്ങളെയും ലിബറല്‍ സര്‍ക്കാരിനെയും ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന വിമര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വീണ്ടും പുകച്ചിലുണ്ടാക്കിയിട്ടുണ്ട്.

അതേസമയം മാര്‍ക്ക് കാര്‍ണി യൂറോപ്യന്‍ യൂണിയനുമായുള്ള നയതന്ത്രബന്ധം ശക്തമാക്കുന്ന തിരക്കിലാണ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന സമുദ്ര നിരീക്ഷണ സംവിധാനത്തിനായുള്ള (OceanEye International Alliance) ധനസമാഹരണ ചടങ്ങില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നൊപ്പം (Ursula von der Leyen) മാര്‍ക്ക് കാര്‍ണി പങ്കെടുത്തു. കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ ‘അസോസിയേറ്റ് മെമ്പര്‍’ (Associate member) പദവി നല്‍കാന്‍ താല്പര്യമുണ്ടെന്ന് ഉര്‍സുല കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!