Wednesday, September 23, 2026

നന്ദഗോവിന്ദം ഭജന്‍സ് ഷോ ഇന്ന് ടൊറന്റോയില്‍

ടൊറന്റോ: അന്താരാഷ്ട്ര ഭക്തിഗാന പര്യടനമായ ‘ഗ്ലോബല്‍ ഭജന്‍ യാന്‍’ (Global Bhajan Yaan) പരിപാടിയുടെ ഭാഗമായി പ്രശസ്തമായ ‘നന്ദഗോവിന്ദം ഭജന്‍സ് ലൈവ്’ ഇന്ന് ടൊറന്റോയില്‍ അരങ്ങേറുന്നു. ബ്രാംപ്ടണിലെ ഗുരുവായൂരപ്പൻ ടെംപിൾ(Guruvayurappan Temple of Brampton) റൗസിങ് റിഥവും (Rousing Rhythm) സംയുക്തമായാണ് ഈ ഫണ്ട് ശേഖരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ടൊറന്റോയ്ക്ക് സമീപമുള്ള വിറ്റ്ബിയിലെ ‘കാനഡ ഇവന്റ് സെന്ററാണ്’ (Canada Event Centre, 300 Water St, Whitby) ഭക്തിസാന്ദ്രമായ ഈ സംഗീത സന്ധ്യയ്ക്ക് വേദിയാകുന്നത്. വൈകുന്നേരം 6:30 മുതല്‍ രാത്രി 10:00 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 19-ന് നടന്ന ആദ്യ പരിപാടിയുടെ വന്‍ വിജയത്തിന് ശേഷം ടൊറന്റോയില്‍ അരങ്ങേറുന്ന രണ്ടാമത്തെയും അവസാനത്തെയും ഷോയാണിത്. ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡയറക്ടര്‍ സ്വാമി സദ്യോജാതഃ ചടങ്ങില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കുന്നത് ഇന്നത്തെ പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്. പ്രേക്ഷകര്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള ടിക്കറ്റുകള്‍ Kilikood.ca വഴി ലഭ്യമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!