Wednesday, September 30, 2026

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 15-ന് ശേഷം ഹാജരാകാന്‍ സമയം അനുവദിക്കണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി. നാളെയും ഹാജരായില്ലെങ്കില്‍ തുടര്‍നടപടികള്‍ വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ രണ്ടാം തവണയാണ് ആന്റോ അഗസ്റ്റിന് നോട്ടീസ് അയക്കുന്നത്.

നേരത്തെ കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ജാമ്യാപേക്ഷ തീര്‍പ്പാക്കിയ പശ്ചാത്തലത്തില്‍ ഇന്നലെ വൈകീട്ടോടെ പൊലീസ് വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. രാജു പി. നായര്‍ നല്‍കിയ പരാതിയില്‍ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കളമശേരി പൊലീസിന് കൈമാറുകയായിരുന്നു. രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ചാനലിലെ ഒരു റിപ്പോര്‍ട്ടറെ കേസില്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു.

പത്തനംതിട്ടയിലെ പൊതുപരിപാടിക്കിടെ, മുഖ്യമന്ത്രി മറ്റൊരു വിവാഹം കഴിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്ന് ആന്റോ അഗസ്റ്റിന്‍ അവകാശപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചത് ആരാണെന്നും ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുണ്ടോ എന്നതുമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!