Friday, October 2, 2026

O.J ജനീഷിന്റെ വാഹനം ആക്രമിച്ച കേസ്: 6 DYFI പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കണ്ണൂർ: തളിപ്പറമ്പിൽ കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ആക്രമിച്ച കേസിൽ ആറ് ഡിവൈഎഫ്‌ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. പ്രജീഷ് ബാബു, അക്ഷയ് കെ.കെ., അതുൽ രാജ്, സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, കെ. രമിത് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. പ്രതിഷേധത്തിനിടെ ഫ്ലാഗ് പോസ്റ്റ് തകർത്തതായും എഫ്‌ഐആറിൽ പറയുന്നു.

അതേസമയം, പയ്യന്നൂരിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്ത് പേർക്കെതിരെയും പൊലീസ് കേസെടുത്തു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്–എസ്എഫ്‌ഐ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദർ എന്ന പ്രവർത്തകനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്.

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞ സംഭവത്തിന് പിന്നിൽ ഹൈദറാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാകുന്ന ആദ്യ വ്യക്തിയാണ് ഹൈദർ. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!