Saturday, October 3, 2026

ഇന്ത്യ-കാനഡ വ്യാപാര കരാര്‍: അഞ്ചാംഘട്ട ചര്‍ച്ചകള്‍ ഒക്ടോബര്‍ 5-ന് ഓട്ടവയില്‍

ഓട്ടവ: ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട അഞ്ചാംഘട്ട ചര്‍ച്ചകള്‍ ഒക്ടോബര്‍ 5 തിങ്കളാഴ്ച ഓട്ടവയില്‍ നടക്കും. ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി ഇന്ത്യന്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ വച്ച് ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പരസ്പരം ഗുണകരമാകുന്ന രീതിയിലാണ് ഈ വ്യാപാര കരാര്‍ തയ്യാറാക്കുന്നത്.

ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചുവര്‍ഷത്തിനകം 70 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി കാനഡ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദര്‍ സിദ്ധു അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ജി20 വ്യാപാര മന്ത്രിമാരുടെ ഉച്ചകോടിക്കിടെ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!