Thursday, October 8, 2026

സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം; 38 പേര്‍ക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരുക്കേറ്റു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബ്ഹ വിമാനത്താവളത്തിലുമാണ് ആക്രമണമുണ്ടായതെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) സ്ഥിരീകരിച്ചു.

അബ്ഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ മൊറോക്കോ, അള്‍ജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവിടെ 28 പേര്‍ക്ക് പരുക്കേറ്റു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരു സുഡാന്‍ സ്വദേശി കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ സൗദി പൗരന്മാരും വിദേശികളും ഉള്‍പ്പെടുന്നുണ്ട്.

ആക്രമണത്തെ ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ആക്രമണത്തിന് മറുപടിയായി യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി സഖ്യസേന നടത്തിയ തിരിച്ചടിയില്‍ 82 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു. കൂടാതെ, ‘ഫജ്ര്‍ യമന്‍’ ഓപ്പറേഷനിലൂടെ ഇതുവരെ 2,103 സൈനിക നീക്കങ്ങള്‍ നടത്തിയതായും 1,860-ഓളം ഹൂതികളെ വധിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തതായി യമന്‍ സൈന്യവും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!