Friday, October 9, 2026

ലോമയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം

ലണ്ടൻ, ഒന്റാരിയോ: ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) അമ്പതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും ജൂലൈ 19-ന് ലണ്ടനിലെ മോൺകാം സെക്കൻഡറി സ്കൂളിൽ നടന്നു. ലണ്ടനിലെയും സമീപപ്രദേശങ്ങളിലെയും മലയാളികൾ പങ്കെടുത്ത ചടങ്ങ് തലമുറകളുടെ സംഗമവേദിയായി.

കഴിഞ്ഞ അമ്പതു വർഷക്കാലം ലോമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മുതിർന്ന അംഗങ്ങളും പഴയകാല പ്രവർത്തകരും പുതുതായി കുടിയേറിയ മലയാളികളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് നിറപ്പകിട്ടേകി.

പാർലമെന്റ് അംഗം ആൻഡ്രൂ ലോട്ടൺ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ലണ്ടൻ പൊലീസ് കമ്മ്യൂണിറ്റി മൊബിലൈസേഷൻ ആൻഡ് സപ്പോർട്ട് വിഭാഗത്തിലെ ഇൻസ്പെക്ടർ പീറ്റ് ടെസ്റ്റ പ്രധാന അതിഥിയായി പങ്കെടുത്തു. ലോമ പ്രസിഡന്റ് ജോസഫ് ജോബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്രഹാം തോമസ് സ്വാഗതം ആശംസിച്ചു.

കമ്മിറ്റി അംഗങ്ങളായ ഗായത്രി ഇനായത്ത്, നിമ പോൾ, ദുർഗ നടരാജ്, ബിനോജ് ജോസഫ്, അനൂപ് വർഗീസ്, അലൻ മാത്യു എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

മാർക്ക് കാർണി, ഡഗ് ഫോർഡ്, പിയർ പൊയ്ലീവർ, വി. ഡി. സതീശൻ, റോജി എം. ജോൺ എന്നിവർ സുവർണജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. സുവർണജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വരും മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ലോമ കമ്മിറ്റി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!