Wednesday, October 14, 2026

”പിണറായിയുടെ വാഹനം മുന്‍ ഗണ്‍മാന് വിട്ടുനല്‍കിയിട്ടില്ല, ലിഫ്റ്റ് നല്‍കിയതാണ്” : ഡ്രൈവര്‍ സിനോജ്

തിരുവനന്തപുരം: സസ്പെന്‍ഷനിലായ മുന്‍ ഗണ്‍മാന്‍ അനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനം ദുരുപയോഗം ചെയ്ത് യാത്ര നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍ സിനോജ് രംഗത്തെത്തി. അനിലിന് വാഹനം വിട്ടുനല്‍കിയിട്ടില്ലെന്നും എറണാകുളത്തുനിന്ന് വരുമ്പോള്‍ വഴിയില്‍വെച്ച് ലിഫ്റ്റ് നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം.

പിണറായി വിജയന്റെ എറണാകുളത്തെ പരിപാടിക്കായി കൊണ്ടുപോയതായിരുന്നു ഈ ഔദ്യോഗിക വാഹനം. എന്നാല്‍ പരിപാടി അവസാന നിമിഷം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് വാഹനം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഈ മടക്കയാത്രയ്ക്കിടെയാണ് എറണാകുളത്തുനിന്ന് അനിലിന് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയതെന്ന് സിനോജ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി അനുവദിച്ച ഔദ്യോഗിക എസ്‌കോര്‍ട്ട് ഇന്നോവ കാറുമായി അനില്‍കുമാറും മറ്റ് രണ്ടുപേരും പത്തനാപുരം, ഏനാത്ത് ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് ഇന്റലിജന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പൊലീസില്‍ നിന്ന് ജൂണ്‍ മാസം മുതല്‍ സസ്പെന്‍ഷനില്‍ കഴിയുന്ന അനില്‍കുമാറിന് ഔദ്യോഗിക വാഹനമോ സ്റ്റാഫ് ആനുകൂല്യങ്ങളോ ഉപയോഗിക്കാന്‍ നിയമപരമായി അവകാശമില്ല. പിണറായി വിജയന് ഉപയോഗിക്കാനായി നല്‍കിയ മൂന്ന് വാഹനങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന എസ്‌കോര്‍ട്ട് വാഹനമാണ് ഇത്തരത്തില്‍ ചട്ടലംഘനം നടത്തി ഉപയോഗിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!