Wednesday, October 14, 2026

പിണറായിക്കും റിയാസിനുമെതിരായ മാസപ്പടി-ഹവാല കേസുകള്‍; രണ്ട് SITകള്‍ അന്വേഷിക്കും

തിരുവനന്തപുരം: മാസപ്പടി, ഹവാല കേസുകളില്‍ പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെയുള്ള അന്വേഷണം ശക്തിപ്പെടുത്തി വിജിലന്‍സ്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. വിജിലന്‍സ് ഐ.ജിക്കാണ് ഈ രണ്ട് അന്വേഷണങ്ങളുടെയും പൂര്‍ണ്ണ മേല്‍നോട്ട ചുമതല.

രണ്ട് കേസുകളിലായി രണ്ടു വെവ്വേറെ അന്വേഷണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുക. മാസപ്പടിക്കേസിലെ അന്വേഷണത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.യു ടു (SU-II) ഉദ്യോഗസ്ഥനായ എസ്.പി ഇ.എന്‍. സുരേഷാണ് നേതൃത്വം നല്‍കുന്നത്. അതേസമയം, ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസ് കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും മൊഴിപ്പകര്‍പ്പുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കത്ത് നല്‍കിയിട്ടുണ്ട്. ഇ.ഡി നല്‍കുന്ന വിവരങ്ങളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിജിലന്‍സ് തുടര്‍നടപടികളിലേക്ക് കടക്കുക.

ആദ്യഘട്ടത്തില്‍ ഇ.ഡി മുന്‍പ് മൊഴിയെടുത്ത സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നുമായിരിക്കും വിജിലന്‍സ് വിവരങ്ങള്‍ ശേഖരിക്കുക. ഈ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും പിണറായി വിജയന്‍, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയന്‍ എന്നിവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള ഘട്ടത്തിലേക്ക് അന്വേഷണ സംഘം കടക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!