Thursday, October 15, 2026

വിസ്‌കോണ്‍സെനില്‍ വിമാനം തകര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: യു.എസിലെ വിസ്‌കോണ്‍സിനില്‍ വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ആറുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി 9:30-ഓടെ റീഡ്സ്ബര്‍ഗിന് സമീപമുള്ള വനമേഖലയിലാണ് അപകടമുണ്ടായത്.

വിസ്‌കോണ്‍സിനിലെ കെനോഷയില്‍ നിന്ന് മെനോമിനിയിലേക്ക് പറക്കുകയായിരുന്ന പൈപ്പര്‍ പി.എ-46 (Piper PA-46) വിഭാഗത്തില്‍പ്പെട്ട ചെറിയ വിമാനമാണ് തകര്‍ന്നുവീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന അഞ്ച് മുതിര്‍ന്നവരെയും ഒരു കുട്ടിയെയും സംഭവസ്ഥലത്തുതന്നെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഏകദേശം 24,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ പ്രതലങ്ങളില്‍ മഞ്ഞ് അടിഞ്ഞുകൂടുന്ന ‘ഐസിങ്’ (Icing) പ്രതിഭാസം നേരിടുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (ATC) അറിയിച്ചിരുന്നതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) വ്യക്തമാക്കി. തുടര്‍ന്ന് സുരക്ഷിതമായ ഇടത്തില്‍ വിമാനം ഇറക്കാന്‍ പൈലറ്റ് അനുമതി തേടുകയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ താഴേക്ക് ഇറങ്ങുന്നതിനിടയില്‍ പെട്ടെന്ന് വിമാനവുമായുള്ള റഡാര്‍ ബന്ധവും ആശയവിനിമയവും പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടുകയായിരുന്നു.

അപകടത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ എന്‍.ടി.എസ്.ബി (NTSB) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലെ ആശയവിനിമയ രേഖകള്‍ (Communication Logs), സാങ്കേതിക തകരാറുകള്‍, കൂടാതെ അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന പ്രതികൂല കാലാവസ്ഥ എന്നിവ കേന്ദ്രീകരിച്ചാണ് ഷെരീഫ് ഓഫീസും വ്യോമയാന വിദഗ്ധരും പരിശോധന നടത്തിവരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!