Saturday, October 17, 2026

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിൽ SFI പ്രതിഷേധം; ബദൽ പ്രതിഷേധവുമായി BJP അനുകൂലികളും

ലണ്ടൻ: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായുള്ള പ്രതിഷേധം രാജ്യത്തിന് പുറത്തേക്കും വ്യാപിക്കുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ബിജെപി അനുകൂലികളും രംഗത്തെത്തിയതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി.

യൂട്യൂബർ ധ്രുവ് റാഠിയാണ് ലണ്ടനിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതത്. താൻ ലണ്ടനിലെത്തിയതായും വോട്ടുകൊള്ള ആരോപണം ഇനി ലോകം അറിയേണ്ട സമയമായെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ഉച്ചയോടെ ഒത്തുചേരാനായിരുന്നു ആഹ്വാനം.

കഴിഞ്ഞ ആഴ്ച ഇന്ത്യയിലെത്തിയ ധ്രുവ് റാഠി ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. ഹരിയാനയിലെ വസതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ 18 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. പ്രതിഷേധം തുടരുമെന്നും സമരം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും ധ്രുവ് റാഠി നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!