Tuesday, October 20, 2026

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവയില്ല

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (FTA) പ്രാബല്യത്തിലായതോടെ ന്യൂസിലന്‍ഡിലേക്കുള്ള മുഴുവന്‍ ഇന്ത്യന്‍ കയറ്റുമതികള്‍ക്കും ഇനിമുതല്‍ ഇറക്കുമതി തീരുവ പൂര്‍ണ്ണമായി ഒഴിവാകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ (DGFT) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമ്പത്ത് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള മത്സരശേഷി വര്‍ധിപ്പിക്കാനും, കയറ്റുമതി കൂടുതല്‍ വിപുലീകരിക്കാനും, ന്യൂസിലന്‍ഡിലെ ഇറക്കുമതി ചെലവ് കുറയ്ക്കാനും ഈ കരാര്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. മുന്‍പ് 10 ശതമാനം വരെ തീരുവയുണ്ടായിരുന്ന തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവയ്ക്കാണ് പുതിയ കരാറോടെ പൂജ്യം ശതമാനം തീരുവ നിരക്ക് പ്രാബല്യത്തില്‍ വന്നത്.

കൂടാതെ ഔഷധങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, വൈദ്യുത ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിലവിലുണ്ടായിരുന്ന അഞ്ച് ശതമാനം വരെയുള്ള തീരുവയും പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ നടപടി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട ഉല്‍പ്പാദകര്‍ക്ക് ന്യൂസിലന്‍ഡ് വിപണിയില്‍ വന്‍ സാധ്യതകളാണ് തുറന്നുനല്‍കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!