Thursday, October 22, 2026

ഫ്രാന്‍സിലെ പ്രക്ഷോഭങ്ങള്‍: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി

പാരിസ്: ഫ്രാന്‍സിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെയും ചില പ്രദേശങ്ങളില്‍ പ്രാദേശിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെയും പശ്ചാത്തലത്തില്‍, രാജ്യത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അങ്ങോട്ട് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ക്കും പാരിസിലെ ഇന്ത്യന്‍ എംബസി അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയുന്നതിനുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാവുന്നതാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട വിവരങ്ങളും ഹെല്‍പ്പ് ലൈന്‍ നമ്പറുകളും എംബസിയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം, ഫ്രാന്‍സിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി. ഖത്തര്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേ, ചില വിദേശ നേതാക്കളുടെ പ്രസ്താവനകള്‍ അസ്വീകാര്യവും വിഡ്ഢിത്തം നിറഞ്ഞതുമാണെന്ന് മാക്രോണ്‍ വിമര്‍ശിച്ചു. ഫ്രാന്‍സില്‍ ഇസ്ലാമിസ്റ്റുകളും കുടിയേറ്റക്കാരും ചേര്‍ന്ന് അക്രമം നടത്തുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഉള്ളടക്കങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!