Saturday, October 24, 2026

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്ബോള്‍ താരമായി ലയണല്‍ മെസി

സ്പെയിനിലെ പ്രശസ്തമായ പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഫുട്ബോള്‍ കളിക്കാരനായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി മാറി. വടക്കന്‍ സ്പാനിഷ് നഗരമായ ഒവീഡോയിലെ കാമ്പോമോര്‍ തിയേറ്ററില്‍ വെള്ളിയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ താരം 2026 ലെ ബഹുമതി ഏറ്റുവാങ്ങി. ലിയോനര്‍ രാജകുമാരിയില്‍ നിന്നാണ് മെസി അവാര്‍ഡ് സ്വീകരിച്ചത്. സ്പെയിനിലെ ഫെലിപ്പ് ആറാമന്‍ രാജാവും ലെറ്റിസിയ രാജ്ഞിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ജൂണ്‍ മൂന്നിനായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മെസിയുടെ മികച്ച കായിക നേട്ടങ്ങള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിനയം, ടീം വര്‍ക്ക്, ഫെയര്‍ പ്ലേ എന്നിവ കൂടി കണക്കിലെടുത്താണ് ഈ പുരസ്‌കാരം സമ്മാനിച്ചത്.

വ്യക്തിഗതമായി ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഫുട്ബോള്‍ കളിക്കാരന്‍ മെസ്സിയാണെങ്കിലും, കായികരംഗത്തെ മറ്റ് പ്രമുഖര്‍ക്ക് മുമ്പും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. 2012 ല്‍ മെസിയുടെ മുന്‍ ബാഴ്സലോണ സഹതാരം സാവി ഹെര്‍ണാണ്ടസും സ്പാനിഷ് ഗോള്‍കീപ്പര്‍ ഇക്കര്‍ കാസില്ലസും സംയുക്തമായി ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കൂടാതെ, 2002 ല്‍ അഞ്ചാം ലോകകപ്പ് കിരീടം നേടിയ ബ്രസീലിയന്‍ ദേശീയ ഫുട്ബോള്‍ ടീമിനും പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!