Monday, October 26, 2026

കാനഡ- U.S വ്യാപാര യുദ്ധം അവസാനിക്കുന്നു; ചര്‍ച്ചകളില്‍ പുരോഗതി

ഓട്ടവ: കാനഡയും അമേരിക്കയും തമ്മിലുളള വ്യാപാര ചര്‍ച്ചകളില്‍ നിര്‍ണ്ണായക പുരോഗതി. അമേരിക്കയില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും രാജ്യത്തെ കടുത്ത വിലക്കയറ്റവും കണക്കിലെടുത്ത്, ട്രംപ് ഭരണകൂടം ചര്‍ച്ചകളില്‍ നയം ലളിതമാക്കിയതാണ് കരാറിന് വഴിയൊരുക്കുന്നത്. കാര്‍ നികുതി ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ ചര്‍ച്ചകള്‍ തടസ്സപ്പെട്ട ഓട്ടോമൊബൈല്‍ താരിഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുരോഗതിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്.

യു.എസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ഭയം ട്രംപിനുണ്ട്. കൂടാതെ ഇറാന്‍ യുദ്ധവും ട്രംപിന്റെ നികുതി നയങ്ങളും കാരണം അമേരിക്കയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയര്‍ന്നത് ജനങ്ങളില്‍ വന്‍ അമര്‍ഷമുണ്ടാക്കി. പ്രധാനമായും മിഷിഗണ്‍, മെയ്ന്‍ എന്നീ സംസ്ഥാനങ്ങളില്‍ കാനഡയ്ക്കെതിരായ നികുതി വലിയ തിരഞ്ഞെടുപ്പ് വിഷയമായതോടെയാണ് ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ചര്‍ച്ചകള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താക്കളും അറിയിച്ചു.

അതേസമയം തുര്‍ക്കി സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, പന്ത് ഇനി യു.എസിന്റെ കോര്‍ട്ടിലാണെന്ന് വ്യക്തമാക്കി. ”അമേരിക്കയുടെ നിലപാടുകള്‍ മുന്‍കൂട്ടി പ്രവചിക്കുക പ്രയാസമാണ്. അവര്‍ ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാനഡ സദ്ധമാണ്,” അദ്ദേഹം പറഞ്ഞു.

ഇതിനിടെ, കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി ഒട്ടാവയില്‍ തുടരുന്നത് ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!