മണ്‍ട്രിയോള്‍: കെബെക് പ്രവിശ്യയില്‍ വര്‍ഷത്തിലൊരിക്കല്‍ സമയം മാറ്റുന്ന രീതിക്ക് (Daylight Saving Time) പൂര്‍ണ്ണമായും തിരശ്ശീല വീഴുന്നു. വരാനിരിക്കുന്ന വാരാന്ത്യത്തിലെ സമയം മാറ്റമായിരിക്കും കെബെകിലെ അവസാനത്തേതെന്ന് പാര്‍ട്ടി കെബെക്വീസ് (PQ) പ്രഖ്യാപിച്ചു. ക്ലോക്കുകള്‍ മാറ്റുന്ന സമ്പ്രദായത്തിനെതിരെ തങ്ങളുടെ പാര്‍ട്ടി മുന്‍പും നിലപാടെടുത്തിട്ടുണ്ടെന്ന് പ്രീമിയര്‍ പോള്‍ സെന്റ്-പിയറി പ്ലാമോണ്ടന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
സമയം മാറ്റുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും കുട്ടികളില്‍ മാനസികവും ശാരീരികവുമായ പൊരുത്തപ്പെടല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും മാസങ്ങളില്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് ഭരണകൂടം അറിയിച്ചു. കെബെക് പ്രവിശ്യ സ്ഥിരമായി ‘ഡേലൈറ്റ് സേവിങ്സ് ടൈം’ ആണോ അതോ ‘സ്റ്റാന്‍ഡേര്‍ഡ് (ശീതകാല) ടൈം’ ആണോ പിന്തുടരേണ്ടത് എന്ന് തീരുമാനിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പ്രവിശ്യ സ്റ്റാന്‍ഡേര്‍ഡ് ടൈമിലേക്ക് മാറ്റുകയാണെങ്കില്‍, മണ്‍ട്രിയോളില്‍ വേനല്‍ക്കാലത്ത് വെളുപ്പിന് 4 മണിക്ക് സൂര്യനുദിക്കുകയും വൈകുന്നേരം 7:45-ന് അസ്തമിക്കുകയും ചെയ്യും.

മുന്‍പ് 2024-ല്‍ കോളിഷന്‍ അവെനീര്‍ കെബെക് (CAQ) സര്‍ക്കാരും സമയമാറ്റം നിര്‍ത്തലാക്കുന്നതില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നെങ്കിലും അന്തിമ നടപടികളിലേക്ക് കടന്നിരുന്നില്ല. നവംബര്‍ 1 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് ക്ലോക്ക് ഒരു മണിക്കൂര്‍ പുറകോട്ട് തിരിക്കുന്നതാണ് നിലവിലെ സമയം മാറ്റം.
