ലണ്ടന്‍ ഒന്റാരിയോ: ഉബര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ‘നൈറ്റ്ലൈഫ് ഇന്‍ഡക്‌സ്’ (Nightlife Index) പ്രകാരം കാനഡയിലെ ഏറ്റവും വലിയ ‘പാര്‍ട്ടി സിറ്റി’യായി ലണ്ടന്‍ ഒന്റാരിയോ നഗരത്തെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലണ്ടന്‍ ഒന്റാരിയോ ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഉബര്‍, ഉബര്‍ ഈറ്റ്‌സ് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് വൈകിട്ടത്തെ യാത്രകളും രാത്രികാല പാര്‍ട്ടി ട്രെന്‍ഡുകളും അടിസ്ഥാനമാക്കി കമ്പനി ഈ പട്ടിക തയ്യാറാക്കിയത്.
രാത്രികാല ആഘോഷങ്ങളില്‍ ലണ്ടന്‍ ഒന്റാരിയോക്ക് തൊട്ടുപിന്നാലെ വിനിപെഗ് രണ്ടാം സ്ഥാനത്തും ലെത്ബ്രിഡ്ജ് മൂന്നാം സ്ഥാനത്തും എത്തി. കിച്ചനര്‍-വാട്ടര്‍ലൂ, ടൊറന്റോ, ഹാലിഫാക്‌സ്, സെന്റ് ജോണ്‍സ്, വിന്‍ഡ്‌സര്‍, സാസ്‌കറ്റൂണ്‍, വന്‍കൂവര്‍ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് പ്രധാന നഗരങ്ങള്‍.

ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ഉബര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാനഡക്കാരുടെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടി രാത്രിയായി ഹാലോവീനെയാണ് ഉബര്‍ അടയാളപ്പെടുത്തുന്നത്. ഹാലോവീന്‍ ദിനത്തിലും അതിനോടനുബന്ധിച്ചുള്ള വാരാന്ത്യങ്ങളിലും ആളുകള്‍ കൂടുതല്‍ സമയവും വൈകിയും ആഘോഷങ്ങളില്‍ പങ്കുചേരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കാനഡക്കാരുടെ ഏറ്റവും വലിയ 5 ആഘോഷ രാത്രികള്‍:
ന്യൂ ഇയര്‍ ഈവ് (New Year’s Eve)
ഹാലോവീന്‍ നൈറ്റ് (Halloween Night)
ഹാലോവീന്‍ വീക്കെന്‍ഡ് (Halloween Weekend)
ഹോളിഡേ പാര്‍ട്ടി സീസണ്‍ (Holiday Party Season)
സെന്റ് പാട്രിക്‌സ് ഡേ വീക്കെന്‍ഡ് (St. Patrick’s Day Weekend)
ആഘോഷങ്ങള്‍ക്കൊപ്പം സുരക്ഷിതമായ യാത്ര ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഉബര്‍ ചൂണ്ടിക്കാണിക്കുന്നു. ലഹരിയിലുള്ള ഡ്രൈവിംഗ് ഒഴിവാക്കാനും ആളുകള്‍ക്ക് സുരക്ഷിതമായി വീടുകളിലെത്താനും കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ‘മാഡ് കാനഡ’യുമായി (MADD Canada) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ഉബര്‍ കാനഡ പബ്ലിക് പോളിസി തലവന്‍ ലോറ മില്ലര്‍ വ്യക്തമാക്കി.
