Monday, November 2, 2026

ആറ് റൈഡിങ്ങുകളില്‍ ഫെഡറല്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 7ന്: മാര്‍ക്ക് കാര്‍ണി

ഓട്ടവ: കെബെക്ക്, ഒന്റാരിയോ, സസ്‌കച്വാന്‍ പ്രവിശ്യകളിലെ ആറു ഫെഡറല്‍ റൈഡിങ്ങുകളില്‍ ഡിസംബര്‍ ഏഴിന് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. നയതന്ത്ര നിയമനങ്ങള്‍, പ്രവിശ്യാ രാഷ്ട്രീയം, വിരമിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ നിന്ന് രാജിവെച്ചതിനെത്തുടര്‍ന്നാണ് ഈ ഒഴിവുകള്‍ വന്നത്. 2025-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പിന് ശേഷം ആകെ 343 പാര്‍ലമെന്റ് അംഗങ്ങളില്‍ 13 പേര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഒരു അംഗം രാജിവെച്ചാല്‍ 11 മുതല്‍ 180 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ വര്‍ഷം നേരത്തെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചതോടെ മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി നിലവില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ഭൂരിപക്ഷം നിലനിര്‍ത്തുന്നുണ്ട്.

കെബെക്കിലെ മൂന്ന് റൈഡിങ്ങുകളായ ലോറിയര്‍-സെന്റ്-മേരി, റോസ്മോണ്ട്-ലാ പെറ്റിറ്റ്-പാട്രി, സെന്റ്-ഹയാസിന്ത്-ബാഗോട്ട്-ആക്റ്റണ്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പില്‍ ഈ റൈഡിങ്ങുകളില്‍ യഥാക്രമം ലിബറല്‍ പാര്‍ട്ടി, എന്‍.ഡി.പി (NDP), ബ്ലോക്ക് ക്യുബെക്കോയിസ് (Bloc Québécois) എന്നിവരായിരുന്നു വിജയിച്ചിരുന്നത്.

ഒന്റാരിയോയിലെ ബ്രാന്റ്‌ഫോര്‍ഡ്-ബ്രാന്റ് സൗത്ത്, സ്‌കാര്‍ബ്‌റോ നോര്‍ത്ത് എന്നീ റൈഡിങ്ങുകളിലും, സസ്‌കാച്വാനിലെ യോര്‍ക്ക്ട്ടണ്‍-മെല്‍വില്‍ റൈഡിങ്ങിലുമാണ് ബാക്കി തിരഞ്ഞെടുപ്പുകള്‍. ഇതില്‍ യോര്‍ക്ക്ട്ടണ്‍-മെല്‍വില്‍, ബ്രാന്റ്‌ഫോര്‍ഡ്-ബ്രാന്റ് സൗത്ത് എന്നിവിടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, സ്‌കാര്‍ബ്‌റോ നോര്‍ത്തില്‍ ലിബറല്‍ പാര്‍ട്ടിയുമായിരുന്നു നേരത്തെ വിജയിച്ചിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!