എഡ്മിന്റന്‍: ഞായറാഴ്ച എഡ്മിന്റനില്‍ അനുഭവപ്പെട്ട കനത്ത മഞ്ഞിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ വൈകി. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദൃശ്യപരത (Visibility) വളരെ കുറഞ്ഞ സാഹചര്യത്തിലാണ് വിമാന സര്‍വീസുകളെ ഇത് ബാധിച്ചത്.
സാഹചര്യം കണക്കിലെടുത്ത് ആല്‍ബര്‍ട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അര്‍ദ്ധരാത്രിയോടെ ട്രാവല്‍ അഡൈ്വസറി പുറപ്പെടുവിച്ചു. മഞ്ഞ് കാരണം കാഴ്ചപരിധി തീരെ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ഉച്ചയോടെ മഞ്ഞ് ഘട്ടംഘട്ടമായി മാറുമെന്ന് ഇസിസിസി അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കി യാത്ര തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
