Tuesday, November 3, 2026

‘മുരസു’ കരതൊട്ടു; കേരളത്തില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത, ആന്ധ്രയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘മുരസു’ തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു. കരതൊട്ടതിനെ തുടര്‍ന്ന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആന്ധ്രയിലെ മൂന്ന് വിമാനത്താവളങ്ങളിലായി 19 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും, പ്രത്യേകിച്ച് വെള്ളിയാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ തെക്കന്‍ കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായും, മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-തെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്നുമുള്ള രണ്ട് ചക്രവാതച്ചുഴികളാണ് കേരളത്തില്‍ മഴ ശക്തമാക്കുന്നത്.

ചുഴലിക്കാറ്റ് കരതൊട്ട സാഹചര്യത്തില്‍ ഇന്നും നാളെയും ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!