Sunday, November 8, 2026

ശ്വാസം മുട്ടി ഡൽഹി; വായു ഗുണനിലവാര സൂചിക 900 വരെ ഉയർന്നതായി കണക്ക്

ഡൽഹി: അതിരൂക്ഷമായ വായുമലിനീകരണത്തിൽ ശ്വാസംമുട്ടി രാജ്യതലസ്ഥാനം ഡൽഹി. നഗരത്തിലെ ചില ഭാഗങ്ങളിൽ വായു ഗുണനിലവാര സൂചിക 900 വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. നിരോധനം മറികടന്ന് പുലർച്ചെവരെ വിവിധയിടങ്ങളിൽ പടക്കം പൊട്ടിച്ചതും മലിനീകരണം രൂക്ഷമാകാൻ കാരണമായെന്നാണ് വിലയിരുത്തൽ.

ഡൽഹിയിലെ 59 വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 18 ഇടങ്ങളിലും എക്യുഐ ഗുരുതര വിഭാഗത്തിൽ രേഖപ്പെടുത്തി. ഐഐടി ഡൽഹിയിൽ 443, പഞ്ചാബി ബാഗിൽ 433, നരേലയിൽ 409 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. കന്റോൺമെന്റ് മേഖലയിൽ 315, ധൗള കുവാനിൽ 318, ആനന്ദ് വിഹാറിൽ 272 എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന കേന്ദ്രങ്ങളിലെ കണക്കുകൾ.

നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കനത്ത പുകമഞ്ഞിൽ മൂടിയതോടെ ജനജീവിതവും പ്രതിസന്ധിയിലായി. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.

അതേസമയം, നിരോധനം നിലനിൽക്കുമ്പോഴും പടക്കം പൊട്ടിക്കുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പൊലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പാർട്ടി വിമർശിച്ചു.

വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!