Tuesday, November 10, 2026

ഇറാന്‍ യുദ്ധം അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്; ആക്രമണം പുനഃരാരംഭിക്കില്ലെന്ന് പ്രഖ്യാപനം

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധം ഫലത്തില്‍ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇനിമേല്‍ സൈനിക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സൈനിക നടപടികള്‍ അവസാനിപ്പിച്ചെങ്കിലും നാവിക-സാമ്പത്തിക ഉപരോധങ്ങള്‍ തുടരുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

അതേസമയം, ഉപരോധങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കാതെ യഥാര്‍ത്ഥ സമാധാനം സാധ്യമല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. നാവിക ഉപരോധം പിന്‍വലിക്കുകയും കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരികെ നല്‍കുകയും വേണമെന്ന് ഇറാന്റെ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി മൊഹസിന്‍ റസായി ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി വ്യക്തമാക്കി. യുദ്ധം അവസാനിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവിലയില്‍ ആറ് ശതമാനത്തിന്റെ കുറവുണ്ടായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!