Monday, November 9, 2026

പണമിടപാടുകള്‍ ഇനി വേഗത്തില്‍; ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സിസ്റ്റം ആരംഭിച്ച് കാനഡ

ഓട്ടവ: കാനഡയിലെ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ദിനംപ്രതിയുള്ള സാമ്പത്തിക ഇടപാടുകള്‍ തത്സമയം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ‘റിയല്‍-ടൈം റെയില്‍’ (Real-Time Rail) ദേശീയ പേയ്മെന്റ് നെറ്റ്വര്‍ക്ക് പേയ്മെന്റ്‌സ് കാനഡ വിജയകരമായി പുറത്തിറക്കി. പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ പേയ്മെന്റ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകുന്ന ശക്തമായ അടിത്തറയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് പേയ്മെന്റ്‌സ് കാനഡ സി.ഇ.ഒ സൂസന്‍ ഹോക്കിന്‍സ് വ്യക്തമാക്കി. സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ ഏറെ വൈകിയ ശേഷമാണ് 2019-ല്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതി ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.

പ്രാരംഭ ഘട്ടത്തില്‍ വെല്‍ത്ത്‌സിംപിള്‍, ക്വസ്റ്റ്ബാങ്ക്, പീപ്പിള്‍സ് ട്രസ്റ്റ്, പാരമൗണ്ട് കൊമേഴ്‌സ്, കോഹോ, ഡൂബിസിനസ്, ഡിജിറ്റല്‍ കൊമേഴ്‌സ് ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ സ്ഥാപനങ്ങളാണ് നെറ്റ്വര്‍ക്കിന്റെ ഭാഗമായിട്ടുള്ളത്. വരും മാസങ്ങളില്‍ രാജ്യത്തെ മുന്നിര കനേഡിയന്‍ ബാങ്കുകളും ഈ സംവിധാനത്തിലേക്ക് ചേരുമെന്നാണ് കരുതുന്നത്. ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, ഡയറക്ട് ഡെപ്പോസിറ്റുകള്‍, ബില്‍ പേയ്മെന്റുകള്‍, ചെക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രക്രിയകള്‍ ഇനി കൂടുതല്‍ തടസ്സമില്ലാതെ തത്സമയം നടത്താന്‍ സാധിക്കും.

പ്രോസസിംഗ് ചെലവുകള്‍ കുറയ്ക്കാനും ക്യാഷ്, ചെക്ക് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും ഇത് സഹായിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മൂലധനം അതിവേഗം ലഭ്യമാക്കാന്‍ ഈ സംവിധാനം ഉപകരിക്കുമെന്ന് യോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹെന്റി കിം ചൂണ്ടിക്കാട്ടി. അടിയന്തരമായി പണം കൈമാറുമ്പോള്‍ സംഭവിക്കാനിടയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ സെന്‍ട്രലൈസ്ഡ് ഫ്രോഡ് സര്‍വീസസ് കാനഡ സജ്ജമാക്കിയിട്ടുണ്ട്. ഇടപാടുകാരന്റെ പേര് ഉറപ്പാക്കല്‍, തട്ടിപ്പ് സാധ്യത മുന്‍കൂട്ടി തടയല്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തട്ടിപ്പുകള്‍ കുറയ്ക്കാനും സുരക്ഷിതമായ കൈമാറ്റത്തിനുമായി കാനഡ സ്വീകരിച്ച ഇത്തരം മുന്നൊരുക്കങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ അസോസിയേറ്റ് പ്രൊഫസര്‍ ക്ലെയര്‍ സെലേറിയര്‍ അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവില്‍ തടസ്സമില്ലാത്ത പേയ്മെന്റ് സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഇനി അധികൃതര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!