ഓട്ടവ: ഗുരുതരമായ അലര്‍ജിയും അനാഫിലാക്‌സിസും (Anaphylaxis) നേരിടുന്ന രോഗികള്‍ക്ക് ആശ്വാസമായി, സൂചി ഉപയോഗിക്കാതെ നല്‍കാവുന്ന ‘നെഫി’ (neffy) എന്ന എപിനെഫ്രിന്‍ നാസല്‍ സ്‌പ്രേ കാനഡയില്‍ കുറിപ്പടിയില്ലാതെ (Prescription-free) ലഭ്യമാക്കി തുടങ്ങി. എല്‍.കെ-അബെല്ലോ ഫാര്‍മസ്യൂട്ടിക്കല്‍സ് (ALK Canada) നിര്‍മ്മിച്ച ഈ മരുന്ന് കാനഡയില്‍ ‘ഷെഡ്യൂള്‍ II’ ഉല്‍പ്പന്നമായി തരംതിരിച്ചതോടെയാണ് രാജ്യത്തുടനീളം ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലൈസന്‍സുള്ള ഫാര്‍മസികളിലൂടെ നേരിട്ട് ലഭിക്കാന്‍ വഴിതുറന്നത്.
വര്‍ഷങ്ങളായി ഭക്ഷണത്തില്‍ നിന്നോ പ്രാണികളുടെ കുത്തേറ്റോ ഉണ്ടാകുന്ന അനാഫിലാക്‌സിസ് അടിയന്തര സാഹചര്യങ്ങളില്‍ ‘എപിപെന്‍’ (EpiPen) പോലുള്ള സൂചികളുള്ള ഇഞ്ചക്ഷനുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സൂചികളോടുള്ള ഭയവും ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടും പലപ്പോഴും കൃത്യസമയത്ത് ചികിത്സ നല്‍കുന്നതിന് തടസ്സമായിരുന്നു.

പ്രായപൂര്‍ത്തിയായവര്‍ക്കും 30 കിലോഗ്രാമില്‍ (66 പൗണ്ട്) കൂടുതല്‍ ഭാരമുള്ള കുട്ടികള്‍ക്കും അടിയന്തര അലര്‍ജി ചികിത്സയ്ക്കായി ‘നെഫി’ ഉപയോഗിക്കാം. ഫാര്‍മസികളിലെ കൗണ്ടറുകളില്‍ നിന്ന് ഇനിമുതല്‍ ഇത് എളുപ്പത്തില്‍ ലഭ്യമാകും.
