വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിട്ടതോടെ (211-204 വോട്ടുകള്‍ക്ക്) അടിയന്തര വോട്ടെടുപ്പ് ഒഴിവാവുകയായിരുന്നു. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം നയിച്ചുതുടങ്ങിയ എട്ടോളം ഗുരുതര ആരോപണങ്ങളാണ് തോമസ് മാസി ഉന്നയിച്ചിരുന്നത്.
പ്രതിരോധ സെക്രട്ടറിക്കെതിരെയുള്ള നീക്കത്തെ വൈറ്റ് ഹൗസ് കനത്ത രീതിയില്‍ എതിര്‍ത്തു. ഉത്തരവുകള്‍ പാലിക്കുക മാത്രമാണ് ഹെഗ്സേത്ത് ചെയ്തതെന്നും അദ്ദേഹത്തിന്റേത് വെറും ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ മാത്രമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഡെമോക്രാറ്റുകളുടെ ശ്രമം ദയനീയമായി പരാജയപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഹെഗ്സേത്തിനെ മഹാനായ ദേശസ്നേഹിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വെനസ്വേലയിലും ഇറാനിലുമുള്ള വിജയങ്ങള്‍ക്കും റെക്കോര്‍ഡ് റിക്രൂട്ട്മെന്റിനും അദ്ദേഹത്തിന്റെ നേതൃത്വമാണ് കാരണമെന്ന് പ്രശംസിച്ചു.
