ടെല്‍അവീവ്: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് നീങ്ങുന്നു. അറബ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ 28 ദിവസത്തെ സമയപരിധിയാണ് ഇസ്രായേല്‍ പ്രസിഡന്റ് ഐസന്‍കോട്ടിന് നല്‍കിയിരിക്കുന്നത്. ഇതിനിടെ, പാര്‍ലമെന്റിലെ പ്രധാന പദവികളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തുകയും സ്പീക്കര്‍ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് യാഷര്‍ സഖ്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പുതിയ നീക്കങ്ങള്‍ക്കെതിരെ കടുത്ത ആക്രമണവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. അറബ് പാര്‍ട്ടികള്‍ ഇസ്രായേലിന്റെ നാശമാണ് ആഗ്രഹിക്കുന്നതെന്നും, അവരെ ഒപ്പം കൂട്ടി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നവര്‍ അപകടം തിരിച്ചറിയണമെന്നും പാര്‍ലമെന്റില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവിന്റെ പരാമര്‍ശം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് ഗാഡി ഐസന്‍കോട്ട് പ്രതികരിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നെതന്യാഹു യോഗ്യനല്ലെന്നും രാജ്യത്ത് വെറുപ്പും വിദ്വേഷവും വിതയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഐസന്‍കോട്ട് കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ പ്രകോപനപരമായ നിലപാടില്‍ഷേധിച്ച് ലിക്കുഡ് പാര്‍ട്ടി നേതാക്കളുമായി നിശ്ചയിച്ചിരുന്ന നിര്‍ണായക കൂടിക്കാഴ്ച ഐസന്‍കോട്ട് റദ്ദാക്കി.
