Wednesday, November 11, 2026

കുൽഗാമിൽ CRPF ബൂത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ബൂത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ ഭീകരസംഘമാണ് നാക്കയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പരുക്കേറ്റ ജവാന്മാരെ ഉടൻ തന്നെ അനന്ത്‌നാഗിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികൾക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പരിശോധനയും തിരച്ചിലും തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!