Wednesday, November 11, 2026

ബാർ ലൈസൻസ് വിവാദം വിജിലൻസ് അന്വേഷിക്കും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കും

തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. വിജിലൻസിന്റെ പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല നൽകുകയെന്നാണ് സൂചന.

വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് നടപടികൾ ആരംഭിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത്, ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയത്, എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ പരാതി എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടും.

ബാർ ലൈസൻസുകളിലും വൈൻ വിൽപ്പനയിലും പരിശോധന

ബാർ ലൈസൻസുകൾ അനുവദിച്ചതിലും വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും വീര്യം കൂടിയ വൈൻ വിൽക്കാൻ മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു അനുമതി നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണവിധേയമാക്കും.

എറണാകുളത്തെ മേഘ റെസിഡൻസി ഉൾപ്പെടെയുള്ള ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.

രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയും അന്വേഷണത്തിൽ

മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ റിപ്പോർട്ടും വിജിലൻസ് പരിശോധിക്കും. ജോയിന്റ് എക്സൈസ് കമ്മീഷണർ വിനോദ് കുമാർ, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!