ടൊറന്റോ: അടുത്ത പത്ത് വർഷത്തിനുള്ളിൽ കാനഡയിലെ ഭവനരഹിതരുടെ പ്രശ്നം അവസാനിപ്പിക്കുമെന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുമ്പോഴും പദ്ധതി പര്യാപ്തമല്ലെന്ന് എഴുത്തുകാരി മാഗി ഹെൽവിഗ്.
ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കാൻ 11.2 ബില്യൺ ഡോളറാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയത്. എന്നാൽ സാധാരണക്കാർക്കും താങ്ങാനാകുന്ന വിലയിലുള്ള വീടുകൾ നിർമിക്കുന്നതിനും താമസസൗകര്യം ഉറപ്പാക്കുന്നതിനും മുൻഗണന നൽകണമെന്ന് ഹെൽവിഗ് അഭിപ്രായപ്പെട്ടു.

2025-ലെ കണക്കനുസരിച്ച് കാനഡയിൽ 65,000-ത്തിലധികം ആളുകൾ ഭവനരഹിതരാണ്. അഞ്ച് വർഷത്തിനിടെ ഇവരുടെ എണ്ണത്തിൽ 59 ശതമാനം വർധനയുണ്ടായി.
മാനസികാരോഗ്യത്തിനും ലഹരിവിമുക്ത ചികിത്സയ്ക്കും മാത്രം പ്രാധാന്യം നൽകാതെ ഭവനരഹിതരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ തെരുവുകളിൽ കഴിയുന്നവർക്ക് പദ്ധതി എത്രത്തോളം ആശ്വാസമാകുമെന്നതാണ് പ്രധാനമെന്നും ഹെൽവിഗ് പറഞ്ഞു.
