Monday, November 16, 2026

എമര്‍ജന്‍സി അലര്‍ട്ട് പരീക്ഷണം ബുധാനഴ്ച; മൊബൈല്‍ ഫോണുകളിലും ടിവിയിലും സന്ദേശമെത്തും

ഓട്ടവ: കാനഡയുടെ ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘അലര്‍ട്ട് റെഡി’യുടെ രാജ്യവ്യാപക പരീക്ഷണം നവംബര്‍ 18 ബുധനാഴ്ച നടക്കും. ടെലിവിഷന്‍, റേഡിയോ എന്നിവയ്ക്ക് പുറമെ എല്‍.ടി.ഇ (LTE), 5G നെറ്റ്വര്‍ക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണുകളിലും മുന്നറിയിപ്പ് സന്ദേശം ലഭിക്കും.

പ്രത്യേക മുന്നറിയിപ്പ് ശബ്ദത്തോടെയായിരിക്കും (Canadian Alert Attention Signal) സന്ദേശം എത്തുക. ഇതൊരു പരീക്ഷണം മാത്രമാണെന്നും പൊതുജനങ്ങള്‍ യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നും സന്ദേശത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. വിവിധ പ്രവിശ്യകളിലെ പ്രാദേശിക സമയമനുസരിച്ചായിരിക്കും സന്ദേശങ്ങള്‍ അയക്കുക. ഒന്റാരിയോയില്‍ ഉച്ചയ്ക്ക് 12:55-നും, കെബെക്ക്, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, സസ്‌കാച്വാന്‍, നോവ സ്‌കോട്ടിയ, യുക്കോണ്‍, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്, നുനാവുട്ട് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 1:55-നും സന്ദേശമെത്തും. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഉച്ചയ്ക്ക് 12:55-നും, ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ രാത്രി 9:55-നും, ന്യൂ ബ്രണ്‍സ്വിക്കില്‍ രാത്രി 10:55-നുമായിരിക്കും പരീക്ഷണം നടക്കുക.

ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ, കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട ആംബര്‍ അലര്‍ട്ടുകള്‍ (Amber Alerts) തുടങ്ങിയ യഥാര്‍ത്ഥ അടിയന്തര സാഹചര്യങ്ങളില്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, പൊതുജനങ്ങളെ ഈ മുന്നറിയിപ്പ് ശബ്ദവുമായി പരിചയപ്പെടുത്താനുമാണ് പരീക്ഷണം നടത്തുന്നത്.

വര്‍ഷത്തില്‍ രണ്ട് തവണ (മെയ്, നവംബര്‍ മാസങ്ങളില്‍) നടത്തുന്ന ഈ പരീക്ഷണ സന്ദേശങ്ങളില്‍ നിന്ന് ഒഴിവാകാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. 2026-ല്‍ ഇതുവരെ 1,215-ലധികം അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങളാണ് ‘അലര്‍ട്ട് റെഡി’ വഴി കാനഡയിലുടനീളം അയച്ചിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!