ഒട്ടാവ: വാഹനയുടമകള്‍ക്ക് ആശ്വാസമായി ബുധനാഴ്ച ഓട്ടവയില്‍ പെട്രോള്‍ വില കുറയും. പെട്രോള്‍ വില ലിറ്ററിന് നാല് സെന്റ് കുറഞ്ഞ് 1.48 ഡോളറിലെത്തുമെന്ന് ‘കനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി’ (Canadians for Affordable Energy) പ്രസിഡന്റ് ഡാന്‍ മക്റ്റീഗ് (Dan McTeague) വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബര്‍ ആദ്യവാരം ലിറ്ററിന് 1.92 ഡോളറായിരുന്ന പെട്രോള്‍ വിലയില്‍ ഇതുവരെ 40 സെന്റിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, നാളെ ഡീസല്‍ വിലയിലും വലിയ കുറവുണ്ടാകുമെന്ന് ഡാന്‍ മക്റ്റീഗ് അറിയിച്ചു. ലിറ്ററിന് ഏഴ് സെന്റ് കുറഞ്ഞ് ഡീസല്‍ വില 2.30 ഡോളറിലെത്തും.
