Friday, November 20, 2026

മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ വന്‍ ഇടിവ്

ഹാലിഫാക്‌സ്: മാരിടൈം പ്രവിശ്യകളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ ഇടിവ്. നോവസ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂ ബ്രണ്‍സ്വിക്ക് എന്നിവിടങ്ങളിലാണ് ഇന്ധനവില കുറഞ്ഞത്.

നോവസ്‌കോഷയിലെ ഹാലിഫാക്‌സ് മേഖലയില്‍ സാധാരണ സെല്‍ഫ്-സര്‍വ് പെട്രോള്‍ വില ലിറ്ററിന് 3.7 സെന്റ് കുറഞ്ഞ് പുതിയ കുറഞ്ഞ നിരക്കായ 156.0 സെന്റിലെത്തി. ഡീസല്‍ വില 11.9 സെന്റ് കുറഞ്ഞ് ലിറ്ററിന് 233.4 സെന്റായി താഴ്ന്നു. കേപ് ബ്രെറ്റണില്‍ സാധാരണ പെട്രോള്‍ വില ലിറ്ററിന് 157.9 സെന്റും ഡീസല്‍ വില ലിറ്ററിന് 235.3 സെന്റുമാണ്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ സാധാരണ പെട്രോള്‍ വില ലിറ്ററിന് 9.2 സെന്റ് കുറഞ്ഞ് പുതിയ കുറഞ്ഞ നിരക്കായ 159.7 സെന്റിലെത്തി. ഡീസല്‍ വില 6.9 സെന്റ് കുറഞ്ഞ് ലിറ്ററിന് 233.1 സെന്റായി.

ന്യൂ ബ്രണ്‍സ്വിക്കില്‍ സാധാരണ പെട്രോള്‍ വില ലിറ്ററിന് 5.9 സെന്റ് കുറഞ്ഞ് പരമാവധി നിരക്ക് 161.6 സെന്റായി. ഡീസല്‍ വിലയില്‍ രാത്രിയോടെ 10.1 സെന്റിന്റെ കുറവുണ്ടായതോടെ പുതിയ പരമാവധി നിരക്ക് ലിറ്ററിന് 241.4 സെന്റായി താഴ്ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!