Saturday, November 21, 2026

പദവി മോഹിച്ചല്ല, കോണ്‍ഗ്രസുകാരിയായി മാറണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാല്‍

കൊച്ചി: ബി.ജെ.പി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെ, മുന്‍പ് നടത്തിയ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പരസ്യമായി ക്ഷമാപണം നടത്തി പത്മജ വേണുഗോപാല്‍. പല ഭാഗങ്ങളില്‍ നിന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നുവെന്നും, ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അടുത്ത മാസം അച്ഛന്‍ കെ. കരുണാകരന്റെ ചരമവാര്‍ഷിക വേളയില്‍ തന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കുക മാത്രമാണ് നിലവില്‍ തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

വികാരപരമായ ഒരു നിമിഷത്തില്‍ ഞാന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ ഞാന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാന്‍ എടുത്ത തീരുമാനം കെ. കരുണാകരന്‍ എന്ന വ്യക്തിയെയും എന്നെയും സ്‌നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാന്‍ തയ്യാറെടുത്തത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാര്‍ഷിക വേളയില്‍ എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!