ടൊറന്റോ: ഒന്റാരിയോയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു. കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്റെ മകനാണ്.
കുറച്ചു ദിവസങ്ങളായി കെവിനെ കാണാനില്ലായിരുന്നു. തുടർന്ന് കെവിനെ കണ്ടെത്തുന്നതിനായി ടിമ്മിൻസ് പൊലീസ് സർവീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിരുന്നു.
കെവിന്റെ സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
