Tuesday, November 24, 2026

പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെച്ച് മിസ്സിസാഗ നഗരസഭ

മിസ്സിസാഗ: പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെച്ച് മിസ്സിസാഗ നഗരസഭ. 2027, 2028 ബജറ്റുകളില്‍ വസ്തുനികുതി (Property Tax) വര്‍ദ്ധിപ്പിക്കില്ലെന്ന മേയര്‍ ആല്‍വിന്‍ ടെഡ്‌ജോയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചെലവുകള്‍ ചുരുക്കാന്‍ മിസിസാഗ നഗരസഭ പുതിയ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാര്‍ച്ച് 2027 വരെയാണ് നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്ത രണ്ട് ബജറ്റ് വര്‍ഷങ്ങളിലും വസ്തുനികുതിയില്‍ വര്‍ദ്ധനവുണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ മേയറുടെ ഓഫീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കി വരികയാണെന്ന് നഗരസഭാ വക്താവ് വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായാണ് നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ നടപടിയെ സമ്പൂര്‍ണ്ണ ‘നിയമന നിരോധനം’ (Hiring Freeze) ആയി കാണരുതെന്നും അധികൃതര്‍ വിശദീകരിച്ചു.

പ്രധാന നിയന്ത്രണങ്ങള്‍:

  • ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നിയമനങ്ങളും, സ്ഥലംമാറ്റങ്ങളും (Transfers), കരാര്‍ പുതുക്കലുകളും 2027 മാര്‍ച്ച് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
  • ഈ കാലയളവില്‍ പുതിയ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കണമെങ്കിലോ, നിയമനങ്ങളും കരാര്‍ പുതുക്കലുകളും നടത്തണമെങ്കിലോ ബന്ധപ്പെട്ട കമ്മീഷണറുടെയോ സിറ്റി മാനേജരുടെയോ ഇമെയില്‍ വഴിയുള്ള പ്രത്യേക അനുമതി നിര്‍ബന്ധമാണ്.

2027-ലെ ബജറ്റിലെ 1.1 ബില്യണ്‍ ഡോളറിന്റെ കമ്മി നികത്തുന്നതിനായി ടൊറന്റോ നഗരസഭയും ഈ മാസം ആദ്യം സമാനമായ രീതിയില്‍ നിയമന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പാരാമെഡിക്‌സ്, അഗ്‌നിശമന സേനാംഗങ്ങള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ടൊറന്റോ മേയര്‍ ഒലിവിയ ചൗ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നടപ്പിലാക്കിയ നിയമന നിയന്ത്രണത്തിലൂടെ ദശലക്ഷക്കണക്കിന് ഡോളര്‍ ലാഭിക്കാന്‍ ടൊറന്റോയ്ക്ക് സാധിച്ചിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!