Friday, November 27, 2026

യമനിലെ ദുരിതബാധിതർക്ക് സൗദിയുടെ കൈത്താങ്ങ്; 4,680 ഭക്ഷ്യക്കിറ്റുകൾ ഏദനിലെത്തി

റിയാദ്: യമനിലെ ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യസഹായവുമായി സൗദി അറേബ്യ. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (K.S Relief) അയച്ച 13 ട്രക്കുകളാണ് യമനിലെ ഏദൻ ഗവർണറേറ്റിൽ എത്തിയത്. 4,680 ഭക്ഷ്യക്കിറ്റുകളാണ് ട്രക്കുകളിലുള്ളത്.

യമനിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ സഹായം എത്തിച്ചത്. ഏദനിലെത്തിയ ട്രക്കുകൾ അധികൃതർ ഏറ്റുവാങ്ങി ഭക്ഷ്യവസ്തുക്കൾ പ്രവിശ്യയിലെ സംഭരണശാലകളിലേക്ക് മാറ്റി.

തുടർന്ന് ഭക്ഷ്യക്കിറ്റുകളുടെ പരിശോധനയും രേഖപ്പെടുത്തലും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള ദുരിതബാധിത കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

യമനിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ തുടർസഹായങ്ങളുടെ ഭാഗമായാണ് പുതിയ സഹായവിതരണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!