Tuesday, November 24, 2026

ചർച്ചകൾ വിഫലം; GO ട്രാൻസിറ്റ് തൊഴിലാളികൾ പണിമുടക്കിലേക്ക്

Negotiations fail; GO Transit Workers to Strike

ടൊറന്റോ : തൊഴില്‍ സുരക്ഷ, വേതനം, മെച്ചപ്പെട്ട തൊഴില്‍-ജീവിതം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ മെട്രോലിങ്ക്സ് തയ്യാറാകാത്തതിനെ തുടര്‍ന്ന് പണിമുടക്ക് ആരംഭിക്കുമെന്ന് GO ട്രാന്‍സിറ്റ് തൊഴിലാളി യൂണിയന്‍. കാലഹരണപ്പെട്ട കരാര്‍ പുതുക്കണമെന്ന ആവശ്യം അംഗീകരിക്കത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് അമാല്‍ഗമേറ്റഡ് ട്രാന്‍സിറ്റ് യൂണിയന്‍ (ATU) ലോക്കല്‍ 1587 പ്രസിഡന്റ് റോബ് കോര്‍മിയര്‍ അറിയിച്ചു.

തങ്ങളുടെ അംഗങ്ങൾ ജൂൺ 1 മുതൽ കാലഹരണപ്പെട്ട കരാർ പ്രകാരമാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ ആരംഭിച്ചതു മുതൽ മെട്രോലിങ്ക്‌സ് ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നും റോബ് കോർമിയർ ആരോപിച്ചു.

2,200 GO ട്രാൻസിറ്റ് ബസ് ഓപ്പറേറ്റർമാർ, സ്റ്റേഷൻ അറ്റൻഡന്റുകൾ, പ്ലാന്റ്, ഫ്ലീറ്റ് മെയിന്റനൻസ് തൊഴിലാളികൾ, ട്രാൻസിറ്റ് സേഫ്റ്റി ഓഫീസർമാർ, ഓഫീസ് പ്രൊഫഷണലുകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയൻ, പണിമുടക്കിന് അനുകൂലമായി തങ്ങളുടെ 93 ശതമാനം അംഗങ്ങളും വോട്ട് ചെയ്തതായി വ്യക്തമാക്കി.

സ്‌ട്രൈക്ക് വോട്ടിനുള്ള പോളിങ്ങിൽ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്കിനുള്ള തീയതി യൂണിയൻ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!