Tuesday, July 28, 2026

സസ്കച്ചുവാനിലെ ഷൗനവോണിൽ നിന്നും കാണാതായ രണ്ടു കുട്ടികൾക്കായി RCMP ആംബർ അലേർട്ട് നൽകി

RCMP have issued an Amber Alert for two missing children from Shaunavon, Saskatchewan

റെജീന : സസ്കച്ചുവാനിലെ ഷൗനവോണിൽ നിന്നും കാണാതായ രണ്ടു കുട്ടികൾക്കായി ഷൗനവോൺ ആർ‌സി‌എം‌പി ആംബർ അലർട്ട് നൽകി.

ഏഴ് വയസ്സുള്ള ലൂണ പോട്ട്‌സ്, എട്ട് വയസ്സുള്ള ഹണ്ടർ പോട്ട്‌സ് എന്നിവർക്കായാണ് തിങ്കളാഴ്ച വൈകുന്നേരം ഷൗനവോൺ ആർ‌സി‌എം‌പി ആംബർ അലർട്ട് നൽകിയത്.

ലൂണയും ഹണ്ടർ പോട്ട്‌സും സസ്കച്ചുവാനിലെ ഈസ്റ്റെൻഡ് സ്വദേശി 50 കാരനായ ബെഞ്ചമിൻ മാർട്ടിൻ മൂറിനൊപ്പമാണെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ അമ്മയായ 45 കാരിയായ ലിയ പോട്ട്‌സ് അവരോടൊപ്പം യാത്ര ചെയ്തിരുന്നതായി കരുതുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അഞ്ചടി 10 ഇഞ്ച് ഉയരവും 200 പൗണ്ട് ഭാരവും കറുത്ത മുടിയും ഉള്ള ബെഞ്ചമിൻ മാർട്ടിൻ മൂർ ആൽബർട്ട ലൈസൻസ് പ്ലേറ്റ് നമ്പർ CGC2492 2015 മോഡൽ ഇരുണ്ട നീല ഷെവി ഇക്വിനോക്സിലാണ് യാത്ര ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു. ഇവർ അമേരിക്കയിലേക്ക് കടന്നിരിക്കാമെന്നും പോലീസ് പറയുന്നു.

ലൂണ, ഹണ്ടർ, ലിയ പോട്ട്‌സ്, ബെഞ്ചമിൻ മാർട്ടിൻ മൂർ എന്നിവരെ കാണുകയോ എന്തങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ 911 എന്ന നമ്പറിലോ 1-877-SOAMBER (762-6237) എന്ന നമ്പറിലോ വിളിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!