Saturday, August 22, 2026

മരം വീണ് 5 വയസുകാരന് ദാരുണാന്ത്യം; അപകടം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ

A 5-year-old boy died when a tree fell; Accident while riding a scooter

കൊച്ചി : എറണാകുളം പറവൂരിൽ മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.

പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മുത്തച്ഛൻ പ്രദീപ്, മുത്തശ്ശി രേഖ എന്നിവർ പറവൂർ മെഡിക്കൽ കോളേജില്‍ ചികിത്സ തേടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!