Wednesday, November 25, 2026

ഏഷ്യ കപ്പ്; സൂപ്പർ ഫോറിൽ ഇടം പിടിച്ച് ശ്രീലങ്ക

Asia Cup; Sri Lanka in the Super Four

ദുബായ് : ഏഷ്യ കപ്പ് സൂപ്പർ ഫോറിലെത്തുന്ന അടുത്ത ടീമായി ശ്രീലങ്ക. വിജയം സൂപ്പർ ഫോറിലേക്കുള്ള വഴി തുറക്കും എന്നുറപ്പുള്ളതിനാൽ വാശിയോടെ പോരാടിയ ശ്രീലങ്ക ബംഗ്ലാദേശ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് 2 വിക്കറ്റ് ജയവും സൂപ്പർ ഫോർ ടിക്കറ്റും.

ടോസ് നേടി ആദ്യം ബൗൾ ചെയ്ത ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ട്ടത്തിൽ 183 എന്ന മികച്ച സ്കോർ പടുത്തുയർത്തി. 22 പന്തിൽ 39 റൺസ് നേടിയ ഹോസ്സൈനാണ് ടോപ് സ്കോറർ. ശ്രീലങ്കയ്ക്ക് വേണ്ടി ബോൾ ചെയ്ത 5 പേരുംവിക്കറ്റ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ ഹാസരങ്കയും കരുണരത്നയുമാണ് ബംഗ്ലാദേശിനെ 183 എന്ന സ്കോറിൽ ഒതുക്കിയത്.

മറുപടി ബാറ്റിംഗിൽ വിജയം ഉറപ്പിച്ച് തന്നെയാണ് ലങ്ക ബാറ്റ് വീശിയത്. കൃത്യമായ ഇടവേളകളിൽ ലങ്കൻ വിക്കറ്റുകൾ വീഴ്ത്താൻ ബംഗ്ലാ കടുവകൾക്കായെങ്കിലും ശ്രീലങ്കൻ വിജയം തടയാനായില്ല. 33 പന്തിൽ 45 റൺസ് നേടിയ ഷൻകയാണ് ലങ്കൻ ടോപ് സ്കോറർ. എബാദത്ത് ഹോസ്സൈൻ 3 വിക്കെറ്റ് നേടി തിളങ്ങിയെങ്കിലും ലങ്ക വിജയം നേടുക തന്നെ ചെയ്തു.

അവസാന ഓവറിലെ രണ്ടാം പന്തിലാണ് ലങ്കയുടെ വിജയ നേട്ടം. നേരിട്ട മൂന്ന് പന്തിൽ 2 ഫോർ ഉൾപ്പെടെ 10 റൺസ് നേടിയ ഫെർനാണ്ടോ വിജയത്തിൽ നിർണായക സാന്നിധ്യമായി.

ടൂർണമെന്റിലെ ആദ്യ മത്സരം തോറ്റ ഇരു ടീമുകളുടെയും വിജയ സാധ്യത മാറി മറഞ്ഞ മത്സരമായിരുന്നു ഇന്നത്തേത്. ആദ്യം ബൗൾ ചെയ്യാനുള്ള ലങ്കൻ തീരുമാനം കാര്യമായി വിജയിച്ചില്ലെങ്കിലും മത്സരം ലങ്കയ്‌ക്കൊപ്പം നിന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!