Wednesday, September 23, 2026

കോട്ടയത്ത് നാട്ടുകാരെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

A dog that attacked locals in Kottayam has been diagnosed with rabies

കോട്ടയം : പാമ്പാടിയില്‍ നാട്ടുകാരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരണം. തിരുവല്ല മന്നാടിയിലെ പക്ഷി-മൃഗരോഗ നിര്‍ണായക കേന്ദ്രത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടി ഉള്‍പ്പെടെ ഏഴ് പേരെയാണ് തെരുവുനായ ആക്രമിച്ചത്.

രാജു (64), നിഷ സുനില്‍ (43), സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), സെബിന്‍ (12), രതീഷ് (37), സനന്ദ് തുടങ്ങിയവരെയാണ് നായ ആക്രമിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

വെള്ളൂര്‍ കവലയ്ക്ക് സമീപം ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. നായ മുറ്റത്തു നിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!