Wednesday, August 26, 2026

അക്‌സ്‌ബ്രിഡ്ജ് കുളത്തിൽ മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുതിയ വിവരങ്ങൾ നൽകാൻ ഒരുങ്ങി പോലീസ്

New information has been discovered in the case of the discovery of human remains in the Axdge pond

ടൊറൻ്റോ : കഴിഞ്ഞ മെയ് മാസത്തിൽ ടൊറന്റോയിലെ അക്‌സ്‌ബ്രിഡ്ജ് കുളത്തിൽ നിന്നും മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുതിയ വിവരങ്ങൾ നൽകാൻ ഒരുങ്ങി പോലീസ്.

മെയ് 10-ന്, ഒരു പ്രദേശവാസി കൺസെഷൻ റോഡ് 6, ഓൾബ്രൈറ്റ് റോഡിന് സമീപമുള്ള അക്‌സ്‌ബ്രിഡ്ജ് കുളത്തിൽ പൊങ്ങിക്കിടന്ന ഹോക്കി ബാഗിൽ നിന്നുമാണ് മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ദുർഹം റീജിയൻ പോലീസ് സർവീസ് അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ 2021 ഓഗസ്റ്റ് മുതൽ കാണാതായ ടൊറന്റോ സ്വദേശി ഏരിയൽ കപ്ലൻ (32)കാരനാണ് മരിച്ചതെന്ന് ഒന്റാരിയോ ഫോറൻസിക് പാത്തോളജി സർവീസസ് സ്ഥിരീകരിച്ചു.

2021 മെയ് മാസത്തിൽ, ഏകദേശം 250,000 ഡോളർ വിലമതിക്കുന്ന ജ്യൂസ് കുപ്പികളും വാഷിംഗ് മെഷീനുകളും വഹിച്ചിരുന്ന ഒരു ട്രാക്ടർ-ട്രെയിലർ മോഷ്ടിച്ച കേസിൽ ഏരിയൽ കപ്ലൻ പങ്കാളിയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ഇന്ന് രാവിലെ ക്രൈം ഹോമിസൈഡ് യൂണിറ്റ് ഒരു പ്രത്യേക വാർത്താസമ്മേളനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!