കിരൺ തോമസ്
ഐ എസ് എൽ ഇന്ത്യൻ ജനതക്ക് ആവേശത്തിന്റ അവസരം തന്നെയാണ്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരത്തോടെ തുടങ്ങിയ ഐ എസ് എല്ലിന്റെ രണ്ടാം മത്സരത്തിൽ കറുത്തരായ ബാംഗ്ലൂരിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബി എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെ തോൽപ്പിച്ചത്.
നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഗോൾ മാത്രം അകന്ന് നിന്ന മത്സരത്തിൽ 87 ആം മിനിറ്റിലാണ് വിജയമുറപ്പിച്ച ഗോൾ വന്നത്. ബാംഗ്ലൂർ പ്രതിരോധ നിര താരം അലൻ കോസ്റ്റയാണ് വിജയമുറപ്പിച്ച ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്ന് ലഭിച്ച അവസരം ഗോൾ ആക്കി മാറ്റുകയായിരുന്നു അലൻ കോസ്റ്റ.
2-4 -1- 2 ഫോർമേഷനിൽ പന്ത് തട്ടാനിറങ്ങിയ ബാംഗ്ലൂർ 17 ഷോട്ടുകൾ മത്സരത്തിലുടനീളം ഗോൾ നേട്ടത്തിനായി പായിച്ചു. പക്ഷെ രണ്ടെണ്ണം മാത്രമാണ് ഓൺ ടാർഗറ്റ് ഷോട്ടായുള്ളു. 4-3-3 ഫോർമഷനിൽ ഇറങ്ങിയ നോർത്ത് ഈസ്റ്റിന് ഒരു ഷോട്ട് മാത്രമേ ടാർഗറ്റിലേക്ക് പായിക്കാനായുള്ളു.
54% ബോൾ പൊസിഷൻ സൂക്ഷിച്ച് ബി എഫ് സി നോർത്ത് ഈസ്റ്റിന് മുകളിൽ ഒരൽപ്പം ആധിപത്യം മത്സരത്തിലുടനീളം പുലർത്തി.
നോർത്ത് ഈസ്റ്റിനായി എമിൽ ബെന്നി മുഹമ്മദ് ഇർഷാദ് എന്നീ രണ്ട് മലയാളി താരങ്ങൾ ആദ്യ ഇലവനിൽ ഇടം പിടിച്ചു. പകരക്കാരനായി ജിതിൻ എം എസും കളിച്ചു.
