Saturday, February 14, 2026

വധശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Attempted murder, insult to womanhood; Eldos Kunnappilly was charged with more charges

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. 307, 354 എ വകുപ്പുകള്‍ കൂടിയാണ് ചുമത്തിയിരിക്കുന്നത്. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരിയായ യുവതി മൊഴി നല്‍കിയിരുന്നു. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്.അതിനിടെ ഒളിവില്‍ കഴിയുന്ന എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്.

അധ്യാപികയെ മര്‍ദിച്ചപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളി ധരിച്ച വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു. പരാതിക്കാരിയുടെ വീട്ടില്‍നിന്നാണ് സംഭവ ദിവസം എംഎല്‍എ ധരിച്ചിരുന്ന ടീഷര്‍ട്ട് കണ്ടെടുത്തത്. പരാതിക്കാരിയുടെ വീട്ടില്‍ എത്തിയിരുന്നില്ലെന്നായിരുന്നു എംഎല്‍എയുമായി അടുത്ത കേന്ദ്രങ്ങള്‍ വാദിച്ചിരുന്നത്. എംഎല്‍എയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തതോടെ ഈ വാദം പൊളിഞ്ഞു. മര്‍ദനമേല്‍ക്കുമ്പോള്‍ യുവതി ധരിച്ച വസ്ത്രങ്ങളും പൊലീസ് തെളിവിനായി ശേഖരിച്ചു. വീട്ടില്‍നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷക സംഘം എംഎല്‍എയുടെ പെരുമ്പാവൂരിലെ വീട്ടിലും കടവന്ത്രയിലെ കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. കൂടാതെ എല്‍ദോസിന്റെ ഭാര്യ, പിഎ, ഡ്രൈവര്‍ എന്നിവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇന്ന് പരാതിക്കാരിയുമായി എറണാകുളത്തെത്തി തെളിവുകള്‍ ശേഖരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!