Thursday, September 17, 2026

ബ്രാംപ്ടണിലെ റെസിഡൻഷ്യൽ ഹൈറൈസിൽ തീപിടുത്തം; ഒരാൾ ഗുരുതരാവസ്ഥയിൽ

Brampton residential high-rise fire; One is in critical condition

ബ്രാംപ്ടൺ : ബ്രാംപ്ടണിലെ ഒരു റെസിഡൻഷ്യൽ ഹൈറൈസിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രാംപ്ടൺ ഫയർ ചീഫ് ബിൽ ബോയ്സ് അറിയിച്ചു. പുലർച്ചെ 2:30 ഓടെ മക്‌മർച്ചി അവന്യൂവിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

കെട്ടിടം ഒഴിപ്പിക്കാൻ തങ്ങൾ സഹായിച്ചതായും ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയതായും പീൽ റീജിയണൽ പോലീസ് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയതായും കെട്ടിടത്തിൽ തിരച്ചിൽ പൂർത്തിയാക്കിയതായും അഗ്നിശമനസേന അറിയിച്ചു.

തീപിടിത്തത്തെക്കുറിച്ച് ഒന്റാറിയോയിലെ ഫയർ മാർഷലിന്റെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്ന് ബോയ്സ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും ഫയർ ചീഫ് ബിൽ ബോയ്സ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ഒഴിപ്പിച്ച താമസക്കാരെ അഗ്നിശമന സേനാംഗങ്ങൾ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!