Saturday, June 6, 2026

ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തിരമായി തമിഴ്‌നാട്ടില്‍ ഇറക്കി

Sri Sri Ravi Shankar makes emergency landing in Tamil Nadu

ആത്മീയ നേതാവും ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി തമിഴ്നാട്ടില്‍ ഇറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ ആണ് ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്.

മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല എന്നും ദ്രുതപരിശോധനയ്ക്ക് ശേഷമാണ് ഹെലികോപ്റ്റര്‍ പറന്ന് ഉയര്‍ന്നത് എന്നും അധികൃതര്‍ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ യാത്ര പുനരാരംഭിച്ചത് എന്നും ഈറോഡ് കളക്ടര്‍ എം ആര്‍ എച്ച് കൃഷ്ണനുണ്ണി പറഞ്ഞു.

ബെംഗളൂരുവില്‍ നിന്ന് തിരുപ്പൂരിലേക്ക് പോവുകയായിരുന്നു ശ്രീശ്രീ രവിശങ്കറും സംഘവും. രവിശങ്കറിനെ കൂടാതെ മൂന്ന് പേര്‍ കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററില്‍ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!