മുഖ്യമന്ത്രിയുടെ അമിതസുരക്ഷയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം.മുഖ്യമന്ത്രിക്ക് മുൻപ് കറുപ്പിനോടായിരുന്നു ദേഷ്യമെങ്കിൽ ഇപ്പോൾ വെള്ളയോടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.മുഖ്യമന്ത്രി വന്നാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നു കെ.മുരളീധരൻ കുറ്റപ്പെടുത്തി.പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചട്ടപ്രകാരമുള്ളതിൻ്റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത്.
Z + സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.മുൻപിലും പിന്നിലും രണ്ടു വീതം എസ്‌കോർട്ട് വാഹനങ്ങളും ഒരു വാനും ഏറ്റവും പിന്നിൽ ഒരു കാറും.അങ്ങനെ 7 വാഹനങ്ങളും നാല്പതോളം പോലീസുകാരും.
എന്നാൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഇരട്ടിയാക്കി.മുഖ്യമന്ത്രി എത്തുന്ന സ്ഥലത്തെ എസ്.പി ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ അകമ്പടി.സ്പെഷൽ ബ്രാഞ്ചും ഇൻ്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈ.എസ്.പിമാർ. സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും
സുരക്ഷയൊരുക്കും.അതായതു മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 15 ലധികം വാഹനങ്ങൾ.80 ഓളം പോലീസസുകാർ.ഇതിനെതിരെയാണ് പ്രതിപക്ഷം വിമർശനം കടുപ്പിച്ചത്.മുഖ്യമന്ത്രിക്ക് പേടിയെന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം
മുഖ്യമന്ത്രിക്ക് അമിത സുരക്ഷയാണ് നൽകുന്നതെന്ന് കെ മുരളീധരൻ . സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ചെന്നിത്തലയും വ്യകത്മാക്കി.നിരത്തുകളിൽ പൊതു ജനങ്ങളെ ബാധിക്കുന്ന റൂട്ട് ക്ലിയറൻസിനെതിരെയടക്കം ആക്ഷേപം ഉയരുന്നുണ്ട്.മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ നിരത്തുകളിൽ പാർക്കിങ് അനുവദിക്കാത്തതും,
പത്തു മിനുട്ട് മുൻപ് മുന്നറിയിപ്പില്ലാതെ ഗതാഗതം തടയുന്നതിനെതിരെയുമാണ് വിമർശനം.എന്നാൽ
സുരക്ഷാ ഭീഷണിയെന്നും,ഇന്റലിജൻസ് റിപ്പോർട്ടെന്നും ന്യായീകരിക്കാണ് സർക്കാരും പോലീസും ഇതിനെ പ്രതിരോധിക്കുന്നത്.
