കഴിഞ്ഞ വർഷം ഓക്‌വില്ലെ വസതിയിൽ രണ്ട് വയസുള്ള കുട്ടി മുങ്ങിമരിച്ചതിനെ തുടർന്ന് അമ്മയ്‌ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. 42 കാരിയായ നാൻസി ഫഹ്മിയ്‌ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം ജൂൺ നാലിന് കുട്ടിയെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ നരഹത്യ, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
കുട്ടിയുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
