Saturday, February 28, 2026

മാനിറ്റോബ ട്രാൻസ്-കാനഡ ഹൈവേയിലുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു, 10 പേർ ആശുപത്രിയിൽ

15 dead, 10 hospitalized in Manitoba TransCanada Highway crash

വിന്നിപെഗ് : മാനിറ്റോബയിലെ കാർബെറിക്ക് സമീപം ട്രാൻസ്-കാനഡ ഹൈവേയിൽ ബസ് സെമി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിക്കുകയും 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിന്നിപെഗിൽ നിന്നും രണ്ടു മണിക്കൂർ അകലെയുള്ള കമ്മ്യൂണിറ്റിയായ ടൗൺ ഓഫ് കാർബെറിക്ക് സമീപം ഹൈവേ 1, ഹൈവേ 5യിലാണ് അപകടം ഉണ്ടായതെന്ന് മാനിറ്റോബ ആർ‌സി‌എം‌പി കമാൻഡിംഗ് ഓഫീസർ റോബ് ഹിൽ പറഞ്ഞു.

അപകടത്തിൽപ്പെട്ട ബസിൽ ഏകദേശം 25ഓളം ആളുകൾ ഉണ്ടായിരുന്നതായും ബസിലെ ആളുകൾ ഡൗഫിനിലും സമീപ പ്രദേശത്തുനിന്നും ഉള്ളവരാണെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ 15 പേർ മരിച്ചതായും മറ്റ് 10 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഹിൽ പറഞ്ഞു.

വൻ അപകടത്തെ നേരിടാൻ ലഭ്യമായ എല്ലാ അടിയന്തിര സർവ്വീസുകളെയും സജ്ജീകരിച്ചിട്ടുണ്ടെന്നും ഹിൽ അറിയിച്ചു. കൂടാതെ വിന്നിപെഗിൽ നിന്നും റെജീനയിൽ നിന്നും ഓരോ എയർ ആംബുലൻസുകൾ അപകടസ്ഥലത്ത് എത്തി. മറ്റ് എമർജൻസി ഉദ്യോഗസ്ഥരും 14 മെഡിക്കൽ ക്രൂ അംഗങ്ങളും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അപകടത്തെത്തുടർന്ന് വിന്നിപെഗിലെ ഹെൽത്ത് സയൻസസ് സെന്ററിൽ ഓറഞ്ച് കോഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാനിറ്റോബ ആർ‌സി‌എം‌പി അറിയിച്ചു. വിന്നിപെഗിലെ ഹെൽത്ത് സയൻസസ് സെന്റർ, അതുപോലെ തന്നെ പ്രേരീ മൗണ്ടൻ ഹെൽത്ത്, വിന്നിപെഗ് ഹെൽത്ത് റീജിയണിലെ ആശുപത്രികൾ എന്നിവ രോഗികളെ സ്വീകരിക്കാൻ തയ്യാറെടുത്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!