ഒട്ടാവ : ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ന്യൂബ്രൗൺസ്വിക് എന്നീ മൂന്ന് പ്രവിശ്യകൾ ഈ ആഴ്ച പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (പിഎൻപി) കീഴിൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജൂൺ 17-22
ഒന്റാരിയോ
ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) എംപ്ലോയർ ജോബ് ഓഫർ സ്ട്രീമിന് കീഴിൽ ജൂൺ 20-ന് മൂന്ന് നറുക്കെടുപ്പുകളിലായി 1,000 ഉദ്യോഗാർത്ഥികൾക്ക് ഒന്റാരിയോ ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യയിൽ 36-ഉം അതിനുമുകളിലും സ്കോറുകളുള്ള ഫോറിൻ വർക്കർ സ്ട്രീമിലെ 426 ഉദ്യോഗാർത്ഥികൾക്ക് ആദ്യ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകി.
രണ്ടാമത്തെ നറുക്കെടുപ്പിൽ കുറഞ്ഞത് 33 സ്കോർ ഉള്ള 318 ഫോറിൻ വർക്കേഴ്സിനെ ഹെൽത്ത് കെയർ ഒക്യുപേഷനിലേക്ക് ഇൻവിറ്റേഷൻ ലഭിച്ചു.
അവസാന നറുക്കെടുപ്പ് എംപ്ലോയർ ജോബ് ഓഫർ: ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം വഴി ഒരു പൊതു നറുക്കെടുപ്പിൽ 256 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. അപേക്ഷകർക്ക് കുറഞ്ഞത് 26 സ്കോർ ആവശ്യമായിരുന്നു.
ബ്രിട്ടീഷ് കൊളംബിയ
ബ്രിട്ടീഷ് കൊളംബിയ ജൂൺ 20-ന് ബിസി പിഎൻപിയുടെ (എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റുകൾ ഉൾപ്പെടെ) സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകളിലെ ഉദ്യോഗാർത്ഥികൾക്കായി നാല് ടാർഗെറ്റഡ് നറുക്കെടുപ്പുകൾ നടത്തി. മൊത്തത്തിൽ, 144-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സാങ്കേതിക തൊഴിലുകളുള്ള 107 ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഏറ്റവും വലിയ നറുക്കെടുപ്പ്. സ്കിൽസ് ഇമിഗ്രേഷൻ രജിസ്ട്രേഷൻ സിസ്റ്റത്തിന് (SIRS) കീഴിൽ ഏറ്റവും കുറഞ്ഞ കട്ട് ഓഫ് സ്കോർ 90 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ബാക്കിയുള്ള മൂന്ന് നറുക്കെടുപ്പുകളിൽ 18 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസിനും 19 ഹെൽത്ത് കെയർ വർക്കേഴ്സിനും, മറ്റ് മുൻഗണനാ തൊഴിലുകളിൽ അഞ്ചിൽ താഴെ പേർക്കും ഇൻവിറ്റേഷൻ നൽകി. ഓരോ നറുക്കെടുപ്പിലും അപേക്ഷകർക്ക് കുറഞ്ഞത് 60 സ്കോർ ആവശ്യമാണ്.
ന്യൂബ്രൗൺസ്വിക്
പ്രവിശ്യാ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾക്കായി ന്യൂബ്രൗൺസ്വിക് അതിന്റെ പ്രതിമാസ ഫലങ്ങൾ പോസ്റ്റ് ചെയ്തു. മെയ് മാസത്തിലുടനീളം, മൂന്ന് സ്ട്രീമുകളിലായി മൊത്തം 93 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
NB എംപ്ലോയ്മെന്റ് കണക്ഷനിൽ 21 ഉദ്യോഗാർത്ഥികൾക്കും NB സ്റ്റുഡന്റ് കണക്ഷനിൽ 10 ഉദ്യോഗാർത്ഥികൾക്കും 62 ഒക്യുപേഷൻസ് ഇൻ ഡിമാൻഡ് കണക്ഷനിൽ ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
ഇന്നുവരെ, ന്യൂ ബ്രൺസ്വിക്ക് ഈ വർഷം 509 പ്രവിശ്യാ എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 186 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ച മാർച്ച് മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ സ്വീകരിച്ചത്. രാജ്യത്തുടനീളം 21,667 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ച ഫെഡറൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ ഏറ്റവും തിരക്കേറിയ മാസവും മാർച്ചായിരുന്നു എന്നതിനാലാകാം ഇത്.